April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

അശ്വിന്റെ പിന്‍ഗാമി ആരെന്ന ചോദ്യത്തിന് ഉത്തരമായി; അറിയാം ഈ ഓള്‍ റൗണ്ടറെ

1 min read
SHARE

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി മൂന്നാം ടെസ്റ്റിനിടെ അപ്രതീക്ഷിതമായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടർ ആര്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. സ്പിൻ ഇതിഹാസത്തിന്റ പകരക്കാരൻ ആരാകുമെന്ന ചർച്ചയായിരുന്നു ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത്. ഇപ്പോ‍ഴിതാ അതിന് ഉത്തരമായിരിക്കുന്നു. മുംബൈ ഓഫ്സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ തനുഷ് കൊട്ടിയനാണ് ആ താരം.

അദ്ദേഹം ഇന്ന് മെല്‍ബണിലേക്ക് പറക്കും. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിന്റെ ഭാഗമായി അദ്ദേഹം അഹമ്മദാബാദിലായിരുന്നു. നാലും അഞ്ചും ടെസ്റ്റുകളില്‍ കൊട്ടിയൻ ഇന്ത്യൻ ടീമിലുണ്ടാകും. നാലാം ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കും, അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. അക്സര്‍ പട്ടേല്‍ ടീമില്‍ ഉണ്ടാകാന്‍ ഇടയില്ല. ടീമിലെ രണ്ട് സ്പിന്നര്‍മാരായ വാഷിംഗ്ടണ്‍ സുന്ദറിനും രവീന്ദ്ര ജഡേജയ്ക്കും കൊട്ടിയന്‍ കരുത്താകും.

 

26കാരനായ കൊട്ടിയന്‍ 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുകയും 25.70 ശരാശരിയില്‍ 101 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 47 ഇന്നിംഗ്സുകളില്‍ നിന്ന് 41.21 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും 13 അര്‍ധസെഞ്ചുറികളും സഹിതം 1525 റണ്‍സും നേടി. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പുള്ള ഇന്ത്യ എയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒരു മത്സരത്തില്‍ 44 റണ്‍സും ഒരു വിക്കറ്റും നേടി.