July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ഒ.പി. രാഘവൻ രണ്ടാം ചരമവാർഷിക ദിനത്തിൽ പ്രഭാതഭേരിയും പതാക ഉയർത്തൽ ചടങ്ങും അനുസ്മരണ സമ്മേളനവും

1 min read
SHARE

ജനുവരി 1 ഒ.പി. രാഘവൻ രണ്ടാം ചരമവാർഷിക ദിനത്തിൽ പ്രഭാതഭേരിയും പതാക ഉയർത്തൽ ചടങ്ങും അനുസ്മരണ സമ്മേളനവും നടത്തി.

പ്രമുഖ സി.പി.ഐ നേതാവും മുൻ വേളം ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ഒ.പി. രാഘവൻ നമ്മ വിട്ട് പിരിഞ്ഞട്ട് രണ്ട് വർഷം പൂർത്തിയാവുകയാണ്. സഖാവിൻ്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകന്നെയാണ്. നാലു പതിറ്റാണ്ടിലേറെക്കാലം പൊതുരംഗത്ത് സജീവമായി ഇടപ്പെട്ടിരുന്ന ഒ.പി. രാഘവൻ തികഞ്ഞ ആത്മാർത്ഥതയും അർപ്പണ മനോഭാവവും സത്യസന്ധതയും പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു. എന്നും സാധാരണക്കാരോടപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും നാടിൻ്റെ വികസന കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുൻ നിന്ന് പ്രവർത്തിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റത്തിലൂടെ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും സ്നേഹും ആദരവും ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. സി.പി.ഐ. വേളം ലോക്കൽ അസി: സെക്രട്ടറി.നിർമ്മാണ തൊഴിലാളി ജില്ലാ കമ്മിറ്റി മെമ്പർ ബി.കെ.എം.യു, മണ്ഡലം സെക്രട്ടറി.ദീർഘകാലം പള്ളിയത്ത് ബ്രാഞ്ച് സെക്രട്ടറി: ക്ഷീര സംഘം പ്രസിഡൻ്റ് എന്നിനിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. പളളിയത്ത് നടന്ന പ്രഭാതഭേരി പതാക ഉയർത്തൽ ചടങ്ങിന് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി: കെ.പി.പവിത്രൻ, ടി. സുരേഷ്.സി, സി.കെ.ബിജിത്ത് ലാൽ, സി.കെ.ബാബു. സ: കെ.സത്യൻ, റിനിത പി തുടങ്ങിയ സഖാക്കൾ അഭിവാദ്യം അർപ്പിച്ചു. ലോക്കൽ സെക്രട്ടറി സി.രാജീവൻ അധ്യക്ഷത വഹിച്ചു. എൻ.പി, കുഞ്ഞിരാമൻ, സ്വാഗതവും സി.കെ.രാജീവൻ നന്ദിയും പറഞ്ഞു.