July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിലെ ഗതാഗത പരിഷ്‌കാരം തുടങ്ങി

1 min read
SHARE

വളപട്ടണം പാലം-പാപ്പിനിശ്ശേരി റോഡിലെ ഗതാഗത പരിഷ്‌കാരം വെള്ളിയാഴ്ച നിലവിൽ വന്നതോടെ ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിയുന്നതായി വിലയിരുത്തൽ. വൈകീട്ട് ആറ് മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിൽ കെ വി സുമേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ പോലീസും ആർടിഒയും പങ്കെടുത്ത യോഗത്തിലാണ് സാധാരണയായി രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാവാറുള്ള വളപട്ടണം പാലത്തിന് മുകളിലും പുതിയതെരുവിലും പാപ്പിനിശ്ശേരി പാലത്തിലും കുരുക്ക് അഴിയുന്നതായി വിലയിരുത്തിയത്.

 

പരിഷ്‌കാരം അനുസരിച്ച് കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് ഇടതുതിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൻസ് റോഡ് വഴി ചുങ്കം പാപ്പിനിശ്ശേരി വഴിയാണ് തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്നത്. കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലുള്ളത് പോലെ കെഎസ്ടിപി റോഡ് വഴി തന്നെ പോകുന്നു. തളിപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ നേരെ വൺവേ ആയി കണ്ണൂരിലേക്ക് പോകാം. തളിപ്പറമ്പിൽനിന്ന് വന്ന് പഴയങ്ങാടിയിലേക്ക് പോവുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുമ്പായി പഴയങ്ങാടി റോഡിൽ കയറി കെഎസ്ടിപി റോഡ് വഴി പോകുന്നു. പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോവാനും തളിപ്പറമ്പിലേക്ക് പോവാനും കോട്ടൻസ് റോഡ് വഴി ചുങ്കത്ത്‌നിന്ന് ദേശീയപാതയിലേക്ക് കയറണം.
നിലവിൽ ജനുവരി എട്ട് വരെ പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്‌കാരം നടപ്പിലാക്കാനാണ് തീരുമാനം. തുടർന്ന് ഇത് നിരന്‌രമായി വിലയിരുത്തി, വിജയമാണെങ്കിൽ തുടരും.
രാവിലെ ഏഴ് മണി മുതൽ ഗതാഗതം വഴി തിരിച്ചുവിടുന്നതിനുള്ള സൂചനാ ബോർഡുകളും ഡിവൈഡറുകളും എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതിനാൽ ആശയക്കുഴപ്പം ഇല്ലാതെ പരിഷ്‌കാരം നടപ്പിലാക്കാനായി. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, കണ്ണൂർ ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് എസ്എച്ച്ഒ ടിപി സുമേഷ് തുടങ്ങിയവർ നേതൃത്വം നൽകി.