May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

ആന മതിലിന്റെയും സോളാർ വേലിയുടെയും പ്രവർത്തനം ഉടൻ പൂർത്തിയാക്കണം; ഇരിട്ടി എസ്എൻഡിപി യൂണിയൻ

SHARE

ഇരിട്ടി: അടുത്ത കാലഘട്ടത്തിൽ ഒന്നും കാണാത്ത രീതിയിൽ വനമേഖലയിൽ നിന്ന് കാട്ടുമൃഗങ്ങൾ കൂട്ടമായി നാട്ടിലേക്ക് വരുന്നത് കാരണം ജനജീവിതംതികച്ചും വിഷമകരമായിരിക്കുകയാണ് രാവിലെയുള്ള റബർ ടാപ്പിംഗും ക്ഷീര കർഷകരുടെ തൊഴിലുംമിക്കവാറും തടസ്സപ്പെട്ടിരിക്കുകയാണ്. നാട്ടിൽ ഇറങ്ങുന്ന കാട്ടാനകൾ കാർഷിക വിളകൾ പൂർണ്ണമായും നശിപ്പിക്കപ്പെടുകയും ജനങ്ങളുടെ ജീവന് തന്നെ കനത്ത വെല്ലുവിളി ആയി തീർന്നിരിക്കുകയാണ്. രണ്ടുവർഷം മുമ്പ് ആരംഭിച്ച ആറളം പുനരധിവാസ മേഖലയിലെ ആന മതിലിന്റെ നിർമ്മാണവും വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ആരംഭിച്ച സോളാർ വേലിയുടെ നിർമ്മാണവും പൂർത്തീകരിക്കാതെ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഇഴഞ്ഞുനീങ്ങുകയാണ്. ബഹുജന സംഘടനകളുടെ ശക്തമായ സമരത്തോടുകൂടി മാത്രമേ ഇതിനു പരിഹാരം കാണാൻ വേണ്ടി പറ്റുകയുള്ളൂ എന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ ഇരിട്ടി മേഖലയിലെ ജനപ്രതി നിധികളുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കണമെന്നും യോഗം ജനപ്രതികളോടും അഭ്യർത്ഥിച്ചു. മലയോര മേഖലയിലെ ജനങ്ങളോട് സർക്കാർ പറഞ്ഞിരിക്കുന്ന വാക്ക് എത്രയും പെട്ടെന്ന് പാലിച്ചുകൊണ്ട് ആറളം പുനരധിവാസ മേഖലയിലെ ആനമതിലും വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് സോളാർ വേലിയും ഉടനടി പൂർത്തീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഒരുക്കണമെന്ന് ഇരിട്ടി എസ്എൻഡിപി യൂണിയൻ കമ്മിറ്റി അംഗങ്ങളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സോളാർ വേലി നിർമ്മിക്കും എന്നുള്ള സർക്കാരിൻ്റെ ഉറപ്പ് വർഷങ്ങളായി പറയുന്നു എന്നുള്ളതല്ലാതെ കാര്യക്ഷമമായി പ്രവർത്തനം നടക്കുന്നില്ല. ശക്തമായ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. യൂണിയൻ പ്രസിഡണ്ട് കെ വി അജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി എൻ ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ കെ സോമൻ, ശശി തറപ്പേൽ, സുരേന്ദ്രൻ തലച്ചിറ, രാധാമണി ഗോപി, ടി ശശിധരൻ, അനൂപ് പനക്കൽ, സജീവ് രാജൻ എടപ്പാട്ട്, സുരേഷ് എടക്കാനം, പി പീതാംബരൻ, പിജി വാസുക്കുട്ടൻ, സോമൻ അടക്കാത്തോട് കെ രതീഷ്, എന്നിവർ സംസാരിച്ചു.