July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ബോയ്സ് ടൗൺ പാൽചുരം റോഡിന്റെ നവീകരണം സാങ്കേതികവിഭാഗം പരിശോധന നടത്തി

1 min read
SHARE

 

 

ഇരിട്ടി: കണ്ണൂരിനെ വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന പാൽചുരം- ബോയ്സ് ടൗൺ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി കിഫ്ബി സാങ്കേതിക വിഭാഗം പരിശോധന നടത്തി. 5.7 കിലോമീറ്റർ റോഡിന് 35 കോടി രൂപയുടെ പ്രവർത്തിക്കായിരുന്നു ഭരണാനുമതി ലഭിച്ചത്. 39 കോടിയുടെ എക്സ്റ്റിമേറ്റ് കിഫ്ബി അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് സാങ്കേതിക വിഭാഗം പരിശോധന നടത്തിയത്.
പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞുനീങ്ങുന്നതിൽ സണ്ണി ജോസഫ് എംഎൽഎ നിയോജകമണ്ഡലം തല പൊതുമരാമത്ത് പ്രവർത്തിയുടെ അവലോകനയോഗം ആശങ്ക പ്രകടിപ്പിച്ചു. നിർമ്മാണ സാമഗ്രികളുടെ ക്ഷാമമാണ് പ്രവർത്തി നിലക്കാൻ കാരണമെന്ന വിശദീകരണമാണ്‌ യോഗത്തിൽ ഉണ്ടായത് . ഇരട്ടി- പേരാവൂർ റോഡിന്റെ നവീകരണ പ്രവർത്തി നീണ്ടുപോകുന്നതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ഒരു കൊല്ലം മുമ്പ് ഭരണാനുമതി ലഭിച്ച പ്രവർത്തിയാണ് ഇഴഞ്ഞു നീങ്ങുന്നത്. തൊണ്ടി – മണത്തണ, വാണിയപ്പാറ – രണ്ടാം കടവ് റോഡുകളുടെ പ്രവർത്തി ആരംഭിച്ചു. എടത്തൊട്ടി- പെരുമ്പുന്ന, വിളക്കോട്- അയ്യപ്പൻകാവ് റോഡുകളുടെ നവീകരണം ജല അതോറിറ്റിയുടെ പൈപ്പിടൽ പ്രവർത്തി ഒരാഴ്ചക്കുള്ളിൽ പൂർത്തിയാവുന്നതോടെ ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. കുന്നോത്ത്- കേളൻപീടിക റോഡിന്റെ ടെൻഡർ നടപടികൾ തുടങ്ങി. പെരുമ്പറമ്പ് – കല്ലുവയൽ റോഡിന്റെ നവീകരണം പൂർത്തിയായി വരുന്നതായും എടൂർ – മണത്തണ മലയോര ഹൈവേയുടെ നവീകരണം അന്തിമഘട്ടത്തിൽ ആണെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനം പൂർത്തിയാക്കി പബ്ലിക് ഹയറിങ്ങും നടത്തിയതായി കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. കെ. റോജി യോഗത്തെ അറിയിച്ചു. ആറളം ഫാമിലെ ആനമതിൽ നിർമ്മാണ പ്രവർത്തി വീണ്ടും പുനരാരംഭിച്ചതായും മരം മുറി വൈകുന്നതിനാൽ അലൈമെന്റിൽ മാറ്റം വരുത്തിയ ഭാഗത്തെ പ്രവൃത്തി തുടങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. സനില യോഗത്തെ അറിയിച്ചു. യോഗത്തിൽ എംഎൽഎ അധ്യക്ഷത വഹിച്ചു