July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

വായ്പാതിരിച്ചടവ് ആവശ്യപ്പെട്ടു; കളക്ഷൻ ഏജൻ്റായ സ്ത്രീയ്ക്ക് ക്രൂരമർദ്ദനം

1 min read
SHARE

കോഴിക്കോട് : കോഴിക്കോട് വടകരയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ യുവാവിന്റെ ആക്രമം. മുത്തൂറ്റ് ഫിനാൻസിന്റെ വടകര ശാഖയിലെ കലക്ഷൻ ഏജൻ്റ് കണ്ണൂർ മട്ടന്നൂർ സ്വദേശിനിക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാലരയോട് കൂടിയാണ് സംഭവം. മുടങ്ങിയ വായ്പാ തിരിച്ചടവ് കലക്ഷൻ ഏജൻ്റായ യുവതി ആവശ്യപ്പെട്ടതോടെയാണ് യുവതിയ്ക്ക് നേരെ മർദ്ദനം ഉണ്ടായത്. യുവതിയുടെ മുടിയിൽ പിടിച്ച് കറക്കി പറമ്പിലേക്ക് തള്ളിയിടുകയും മർദ്ദിക്കുകയുമായിരുന്നു.

പ്രതി ബീജിഷ് ഒരു സ്കൂട്ടർ വാങ്ങിയിരുന്നു. എന്നാൽ പിന്നീട് വായ്പാ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇത് സംസാരിക്കാൻ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത് സംഭവത്തിൽ ഓർക്കാട്ടേരി സ്വദേശി കുന്നത്ത് മീത്തൽ ബിജീഷിനെതിരെ വടകര പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും അക്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. വീഡിയോ ദൃശങ്ങൾ സഹിതം സമർപ്പിച്ചുകൊണ്ടാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രതി ബിജീഷ് ഒളിവിലാണ്.