ബില്ല് അടച്ചില്ല, നൽകാനുളളത് 30,000 ഓളം രൂപ; പൊലീസ് സ്റ്റേഷനിലെ ഫോൺ കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ
1 min read

തിരുവനന്തപുരം: ബില്ല് അടയ്ക്കാത്തതിനാൽ പൊലീസ് സ്റ്റേഷനിലെ ഫോൺ കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ ഫോൺ കണക്ഷനാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചത്. മൂന്ന് മാസമായി ഫോൺ വിച്ഛേദിച്ചിരിക്കുകയാണ്.മുപ്പതിനായിരം രൂപയോളം ബിഎസ്എൻഎല്ലിന് ആഭ്യന്തര വകുപ്പ് നൽകാനുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ രേഖകൾ വകുപ്പിലേക്ക് കൈമാറിയിട്ടും പണം ഇതുവരെ അനുവദിച്ചിട്ടില്ല. സെക്രട്ടറിയേറ്റിനോട് ചേർന്നിരിക്കുന്ന സ്റ്റേഷനാണ് കന്റോൺമെന്റ് സ്റ്റേഷൻ. ഫോൺ ഇല്ലാതെ ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങക്ക് സ്റ്റേഷനിൽ ബന്ധപ്പെടാനാകുന്നില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
