തൃശൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമകൾ ഒളിവിൽ
1 min read

അമിത പലിശ വാഗ്ദാനം നൽകിയാണ് നിക്ഷേപകരിൽ നിന്ന് കോടികൾ സ്വീകരിച്ച് തൃശൂരിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യൺ ബീസ് എന്ന സ്ഥാപനമാണ് പണം തട്ടിയത്. സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കേരളത്തിൽ ആകെ 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പ് നടത്തിയ സ്ഥാപനത്തിൻറെ ഉടമകൾ ഒളിവിലാണ്.
