വ്യവസായ രംഗത്തെ വളർച്ചയുടെ ക്രെഡിറ്റ് നിയമസഭക്കെന്ന് മന്ത്രി പി രാജീവ്
1 min read

വ്യവസായ രംഗത്തെ വളർച്ചയുടെ ക്രെഡിറ്റ് നിയമസഭക്കെന്ന് മന്ത്രി പി രാജീവ്. വ്യാവസായിക മേഖലയോട് ധന വകുപ്പ് ഉദാരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. 26 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധിമാർ ആഗോള നിക്ഷേപക സംഗമത്തിൽ പങ്കെടുത്തു. ഉള്ളടക്കം കൊണ്ടും തയ്യാറെടുപ്പ് കൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സംഗമമായി മാറി എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.വിഴിഞ്ഞം സംസ്ഥാനത്തിന്റെ വലിയ സാധ്യതയായി മാറി. വിഴിഞ്ഞം ഇന്ത്യയുടെ ഗേറ്റ് വേ യാണ്. ഉൽപാദന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നയുള്ള പ്രൊപ്പോസലുകൾ വന്നിട്ടുണ്ട്. സിംഗപ്പൂർ മോഡൽ ഉൽപാദന ക്ലസ്റ്ററാണ് ലക്ഷ്യമിടുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എംഎൽഎമാർ വികസന പ്രവർത്തനത്തിന് തുരങ്കം വെച്ചത് ഓർമ്മിപ്പിച്ച് മന്ത്രി പി രാജീവ്.യുഡിഎഫ് സർക്കാർ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ് നടത്തിയപ്പോൾ അതിനെ എതിർത്ത യുവ എംഎൽഎമാർ ഇവിടെയുണ്ട്. ഭരണപക്ഷത്ത് തന്നെ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് ചർച്ചകൾ നിക്ഷേപകരെ ബാധിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അന്നത്തെ പ്രതിപക്ഷം നിക്ഷേപങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു എന്നും മന്ത്രി സഭയിൽ പറഞ്ഞു.
