June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 5, 2026

മുണ്ടക്കൈ- ചൂരൽമല പുനരധിവാസം: എൽസ്റ്റോൺ എസ്റ്റേറ്റിന് നഷ്ടപരിഹാരം തീരുമാനിച്ചു

SHARE

മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് എൽസ്റ്റോൺ എസ്റ്റേറ്റിന് നഷ്ടപരിഹാരം തീരുമാനിച്ചു.ഭൂമി ഏറ്റെടുക്കുന്നത് 265610769 രൂപക്കായിരിക്കും. തുക നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ്. 64.4075 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്.

വയനാട് ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്ക് സഹായം നൽകാനും തീരുമാനമായിട്ടുണ്ട്. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട 14 കുട്ടികൾക്കും 10 ലക്ഷം പഠന സഹായവുമാകും നൽകുക.വനിതാ ശിശുവികസന വകുപ്പ് അനുവദിച്ച തുകക്ക് പുറമെയാണ് ഈ സഹായം നൽകുന്നത്.