പ്രവാസി വ്യവസായി മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ അന്തരിച്ചു

1 min read
SHARE

പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുല്ലപ്പള്ളി അപ്പന്‍ മേനോന്‍ ദമാമില്‍ അന്തരിച്ചു. തൃശൂര്‍ കൊടകര മൂന്നുമുറി സ്വദേശിയായ അദ്ദേഹം കഴിഞ്ഞ മുപ്പതു വര്‍ഷമായി ദമാമില്‍ പ്രവാസിയാണ്.. ദമാമിലെ വീട്ടില്‍ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്ന് ദമാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വിജയശ്രീയാണ് ഭാര്യ. കൃഷ്ണനുണ്ണി, മാധവനുണ്ണി, കേശവനുണ്ണി എന്നിവര്‍ മക്കളാണ്. ദമാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.