കലാകാരന്‍ ഷംസ് കൊച്ചിന്‍ വിടവാങ്ങി
1 min read

മനാമ: നാല് പതിറ്റാണ്ട് കാലത്തോളം ബഹ്‌റൈനിലെ കലാ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന ഷംസ് കൊച്ചിന്‍ (65) വിടവാങ്ങി. പ്രശസ്ത ഗായകന്‍ അഫ്‌സലിന്റെ സഹോദരനാണ്. വൃക്ക, ഹൃദയ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് മൂന്ന് മാസത്തോളമായി നാട്ടില്‍ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് കൊച്ചി കപ്പലണ്ടി മുക്ക് പടിഞ്ഞാറേപ്പള്ളിയില്‍ ഖബറടക്കും.
ഒട്ടേറെ ഗായകര്‍ക്ക് ബഹ്‌റൈനിലെ സംഗീത വേദികളില്‍ ഏറെക്കാലം പിന്നണിയൊരുക്കിയിരുന്നത് ഷംസ് കൊച്ചിനായിരുന്നു. സംഗീത കുടുംബത്തില്‍ ജനിച്ച ഷംസ് കൊച്ചിന്‍ ബഹ്‌റൈനില്‍ സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളില്‍ അംഗമായിരുന്ന അദ്ദേഹം പടവ് കുടുംബ വേദിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ്. കലാരംഗത്ത് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി കെഎംസിസി ബഹ്‌റൈന്‍ ഉള്‍പ്പെടെ വിവിധ സംഘടനകളുടെ ആദരം ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും കലാ സാമൂഹിക പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
