കോഴിക്കോട് ലഹരി വിറ്റ് സമ്പാദിച്ച വാഹനവും സ്വത്തും കണ്ടുകെട്ടി;ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചു
1 min read

കോഴിക്കോട് : കോഴിക്കോട് ലഹരി വിറ്റ് സമ്പാദിച്ച വാഹനവും സ്വത്തും കണ്ടുകെട്ടി പൊലീസ്. മലപ്പുറം പേങ്ങാട് സ്വദേശി വെമ്പോയിൽ കണ്ണനാരിപറമ്പിൽ സിറാജിനെതിരെയാണ് കോഴിക്കോട് ടൗൺ പൊലീസ് നടപടിയെടുത്തത്. സിറാജിന്റെ വീട് ഉൾപ്പെടെയുള്ള 4.5 സെന്റ് സ്ഥലവും സ്കൂട്ടറും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. പ്രതിയുടെയും ഉമ്മയുടെയും ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചു.
