ചേടിച്ചേരി എ.എൽ.പി.സ്‌കൂൾ 122-ാം വാർഷികാഘോഷവും പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും ഭാഷാമൃതം വിജയികൾക്കുള്ള അനുമോദനവും അഡ്വ സജി ജോസഫ് നിർവഹിച്ചു.
1 min read

ചേടിച്ചേരി എ.എൽ.പി.സ്‌കൂൾ 122-ാം വാർഷികാഘോഷവും പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും ഭാഷാമൃതം വിജയികൾക്കുള്ള അനുമോദനവും ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി പി ഫാത്തിമയുടെ അധ്യക്ഷതയിൽ ഇരിക്കൂർ എം എൽ എ അഡ്വ സജി ജോസഫ് നിർവഹിച്ചു.
പരിപാടിയിൽ
2023 – 24 വർഷത്തെ LSS വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും 4-ാം തരത്തിൽ നിന്നും കഴിഞ്ഞ വർഷം വിവിധ വിഷയങ്ങളിൽ മികവു പുലർത്തിയ കുട്ടികൾക്ക് എൻ്റോവ് മെൻ്റ് വിതരണവും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പൂർവവിദ്യാർത്ഥികൾക്കുള്ള അനുമോദനവും നടന്നു. സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനം ഇരിക്കൂർ ഗ്രാമപഞ്ചായത്ത് മെമ്പർ എം വി മിഥുൻ നിർവഹിച്ചു. ഇരിക്കൂർ ബി പി സി ഉണ്ണികൃഷ്ണൻ ,കെ.രാജേഷ്,വി ശ്രീജ,ശ്രീ.വി.വി.കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ,ശ്രീമതി.എൻ.സി.സുലോചന ടീച്ചർ,ശ്രീ.എസ്.പി.ഗംഗാധരൻ മാസ്റ്റർ,ശ്രീ.കെ.മാധവൻ മാസ്റ്റർ,ശ്രീ.എൻ.കെ.പ്രണവ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു . എസ് ആർ ജി കൺവീനർ കെ ഷൈജ റിപ്പോർട്ട് അവതരണവും ഹെഡ്മിസ്ട്രസ് ജസ്ന രവീന്ദ്രൻ സ്വാഗതവും ഇ കെ ജിഷ്ണു നന്ദിയും പറഞ്ഞു.
