കണ്ണൂരിൽ കുപ്രസിദ്ധ മോഷ്ടാവ് തീപ്പൊരി പ്രസാദ് അറസ്റ്റിൽ
1 min read

കണ്ണൂർ നഗരത്തിൽ വിവിധ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. കണ്ണൂർ ടൗൺ,വളപട്ടണം, പയ്യന്നൂർ, തുടങ്ങി ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിൽ ഭവനഭേദനമുൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴചെന്നിത്തലയിലെ തുമ്പിനാത്ത് വീട്ടിൽ പ്രസാദ് എന്ന തീപ്പൊരി പ്രസാദാണ് പിടിയിലായത്.

