July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്; സന്ദർശനം വഖഫ് നിയമ ഭേദഗതി ബിൽ‌ പാസായതിന് പിന്നാലെ

1 min read
SHARE

കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒമ്പതിന് മന്ത്രി മുനമ്പം സന്ദർശിക്കും. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദർശനം. വൈകുന്നേരം നാല് മണിക്ക് കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം. എൻഡിഎ എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് കിരൺ റിജിജു എത്തുന്നത്. കേന്ദ്രമന്ത്രിക്ക് വലിയ സ്വീകരണം നടത്താനാണ് മുനമ്പം ജനത തീരുമാനിച്ചിരിക്കുന്നത്.

വഖഫ് ബില്ലിന്മേൽ ഇരുസഭകളിലും നടന്ന ചർച്ചകളിൽ മുനമ്പം വിഷയം ഭരണ-പ്രതിപക്ഷ അം​ഗങ്ങൾ ഉയർത്തിയിരുന്നു. മുനമ്പം നിവാസികൾക്ക് ബില്ല് കൊണ്ട് ​ഗുണകരമാകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നതെങ്കിലും നിയമത്തിന് മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. വഖഫ് ബില്ല് പാസായതിന് പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പം ജനത നടത്തിയിരുന്നത്. കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചും പ്രതിപക്ഷ എംപിമാരെ വിമർശിച്ചും സമരസമിതി രം​ഗത്തെത്തിയിരുന്നു. മോദിക്കും സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഘോഷം.ലോക്‌സഭയിലും രാജ്യസഭയിലും വഖഫ് ബില്ലിനെ അനുകൂലിച്ചവരുടെയും എതിർത്തവരുടെയും പേരുകൾ മുനമ്പം സമര പന്തലിൽ കെട്ടിതൂക്കിയിരുന്നു. സുരേഷ് ഗോപിയുടെ ചിത്രത്തിന് താഴ് ‘താങ്ക്യൂയു സർ’ എന്നും രേഖപ്പെടുത്തിയിരരുന്നു. എംപിമാരെ തിരിച്ചറിയുന്ന രീതിയിലാണ് സമരപന്തലിൽ പേരുകൾ രേഖപ്പെടുത്തിയിരുന്നത്. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് ബിൽ രാജ്യസഭയും കടന്നത്.വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർത്തു. ലോക്സഭയ്ക്ക് പുറമെ രാജ്യസഭയും ബിൽ പാസാക്കിയതോടെ ബിൽ രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി അയക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ ബിൽ നിയമമാകും.