നാട്ടുകാരുടെ ഇടപെടൽ മാലിന്യം നിക്ഷേപിക്കുന്നവരെ കയ്യോടെ പിടികൂടി.
1 min read

ഇരിട്ടി. എ ഇ ഒ ഓഫിസിനു സമീപംതോട്ടിൽ വെയ്സ്റ്റ് നിക്ഷേപിക്കാൻ എത്തിയ അന്യസംസ്ഥാനത്ത് നിന്നും അനധികൃത താമസത്തിനായി വന്നവരെനാട്ടുകാരായ സുനിൽ കുമാർ,
മനോജ് എന്നിവർ കൈയ്യോടെ പിടികൂടുകയും നഗരസഭ അധികൃതരെ അറിയിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗംജെ എ ച്ച് ഐ സന്ദീപ് സ്ഥലത്തെത്തുകയുംപിഴ ചുമത്തുന്ന തുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.നേരത്തെ ഈ പ്രദേശത്ത് ആളൊഴിഞ പറമ്പുകളിലും കടവരാന്തകളിലുംതമ്പടിച്ചു കൊണ്ട്,വീടുകളിൽ നിന്നും തുണികളും മറ്റും ശേഖരിച്ച് ആവശ്യമായത് എടുത്തു മറ്റുള്ളത് ഇതുപോലെ ഉപേക്ഷിക്കുന്നതും,
പൊതു സ്ഥലങ്ങളിൽ മാലിന്യവിസർജനം നടത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനാൽ മുൻസിപ്പാലിറ്റി അധികൃതർ ഇടപെട്ടുകൊണ്ട് അവരെ ഒഴിപ്പിച്ചിരുന്നു.
എന്നാൽ വീണ്ടും അവർ വന്നു തമ്പടിക്കുന്ന സ്ഥിതിയാണ്
കാണുന്നത്.മാലിന്യ നിക്ഷേപിക്കുന്നവരെ കണ്ടെത്തിക്കൊണ്ട്
കർശന നടപടികൾ തുടരുമെന്ന് നഗര സഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ അറിയിച്ചു.
