April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 13, 2025

കോടിയേരി ബാലകൃഷ്ണന്‍ വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്: ട്രിവാന്‍ഡ്രം റോയല്‍സിനെ സജ്ന സജീവന്‍ നയിക്കും

1 min read
SHARE

 

 

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ഏപ്രില്‍ 13 ന് തലശ്ശേരിയില്‍ ആരംഭിക്കുന്ന വനിതാ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ട്രിവാന്‍ഡ്രം റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം സജന സജീവന്‍ ആണ് ടീം ക്യാപ്റ്റന്‍. ഏപ്രില്‍ 14 ന് രാവിലെ 8 മണിക്ക് നടക്കുന്ന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ് ആണ് ട്രിവാന്‍ഡ്രം റോയല്‍സിന്‍റെ ആദ്യ എതിരാളി. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുക.
ട്രിവാന്‍ഡ്രം റോയല്‍സ് ടീമംഗങ്ങള്‍: സജന സജീവന്‍ ( ക്യാപ്റ്റന്‍ ), അബിന മാർട്ടിൻ , സാന്ദ്ര എസ്, മാളവിക സാബു, നിയതി അർ മഹേഷ്, പ്രിതിക പി, വിഷ്ണുപ്രിയ, ഇഷ ഫൈസൽ, മയൂക വി നായർ, നന്ദിനി പി.ടി, റെയ്ന റോസ്, ധനുഷ, നേഹ സിവി, നേഹ ഷിനോയ്, നജ്ല സിഎംസി, സിൽ ഹ സന്തോഷ്.
ടീം കോച്ച് – അനു അശോക്‌, ടീം മാനേജര്‍ – രാജൂ മാത്യൂ