April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 19, 2025

ഇരിട്ടി അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോയിൽ ‘പെണ്ണില്ലം’ എഴുത്തിടം, ‘തിരുത്തു’ സിനിമയിലെ അണിയറ പ്രവർത്തകർക്ക് ഇരിട്ടി സംഗീത സഭയുടെ ആദരം.

1 min read
SHARE

ഇരിട്ടി അണ്ടർവാട്ടർ എക്സിബിഷൻ ലൈവ് മെർമെയ്ഡ് ഷോയിൽ ‘പെണ്ണില്ലം’ എഴുത്തിടം,’തിരുത്തു’ സിനിമയിലെ അണിയറ പ്രവർത്തകർക്ക്
ഇരിട്ടി സംഗീത സഭയുടെ ആദരം.ഓൾ കേരള കാത്തലിക് കോൺഗ്രസ്‌, എ വി അമ്യൂസ്മെന്റ് സംയുക്തമായി നടത്തി വരുന്ന അണ്ടർ വാട്ടർ എക്സിബിഷനിൽ ഇരിട്ടി സംഗീതസഭ കൈകോർത്തു നടത്തിയ സാംസ്‌കാരിക സമ്മേളനം തലശ്ശേരി അർച്ച് ബിഷപ്പ്‌ മാർ ജോസഫ് പാംബ്ലാനി ഉൽഘാടനം ചെയ്തു.
അഡ്വ : സജീവ് ജോസഫ് എം എൽ എ അധ്യക്ഷനായി.
എക്സിബിഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്,
ഇരിട്ടി പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ,
സംഗീതസഭ ഭാരവാഹികളായമനോജ്‌ അമ്മ,ഡോ. ജി ശിവരാമകൃഷ്ണൻ,
സി സുരേഷ് കുമാർ,ഷാജി ജോസ് കുറ്റിയിൽ, പ്രകാശൻ പാർവണം, എ കെ ഹസ്സൻ,’പെണ്ണില്ലം ‘ എഴുത്തുകാരുടെ കൂട്ടായ്മ നയിക്കുന്ന രാജി അരവിന്ദ്, ‘തിരുത്തു’സിനിമ ഡയറക്റ്റർ ജോഷി വള്ളിത്തല എന്നിവർ സംസാരിച്ചു.
ഷാർജ ബുക്ക്‌ ഫെസ്റ്റിൽ 62 പുസ്തകങ്ങൾ പ്രദർശിപ്പിച്ച ‘പെണ്ണില്ലം ‘ എഴുത്തിടം കൂട്ടായ്മയിലെ അംഗങ്ങളും, ‘തിരുത്ത് ‘ സിനിമയുടെ അണിയറ പ്രവർത്തകരും
സംഗീത സഭയുടെ ആദരം ബിഷപ്പിൽ നിന്നും എം എൽ എ യിൽ നിന്നും ഏറ്റുവാങ്ങി.തുടർന്ന് സംഗീത സഭയിലെ പ്രൊഫഷണൽ ഗായകർ അവർതരിപ്പിച്ച മ്യൂസിക് നൈറ്റ്‌ അരങ്ങേറി.