April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 22, 2025

ചാവശ്ശേരി – കൊട്ടാരം – വെളിയമ്പ്ര റോഡ് മെക്കാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണം – സി പി ഐ.

1 min read
SHARE

ജലസേചന വകുപ്പിൻ കീഴിലുള്ള 2.9 കിലോമീറ്റർ റോഡ് പൂർണ്ണമായി ടാർ ചെയ്യിതിട്ട് വർഷങ്ങളായെന്നും ഉടൻ മെക്കാഡം ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നുംസി പി ഐ ചാവശ്ശേരി ലോക്കൽ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.സമ്മേളനം ഡോ ജി ശിവരാമകൃഷ്ണന്റെ അദ്യക്ഷതയിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ : വി ഷാജി ഉദ്ഘാടനം ചെയ്യതു.കെ.പി കുഞ്ഞികൃഷ്ണൻ, പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ ,എൻ വി രവീന്ദ്രൻ ,കെ പി പദ്മനാഭൻ, മഹിജ മോഹനൻ, കവിത ആദിത്യൻ എന്നിവർ സംസാരിച്ചു.പുതിയ സെക്രട്ടറിയായി കെ.പി പത്മനാഭനെയും അസി :സെക്രട്ടറിയായി പി.മോഹനനെയും തിരഞ്ഞെടുത്തു.ലിറ്റിൽ കൈറ്റ്സ് അനിമേഷൻ വിഭാഗത്തിൽ സംസ്ഥാനതല അവാർഡ് ലഭിച്ച അമന്യു പ്രശോഭിനെ അനുമോദിച്ചു.