July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

കണക്കുകൾ കള്ളംപറയില്ല! രാജ്യത്ത് അടുത്തിടെ ഏറ്റവും കൂടുതൽ നിയമന ശുപാർശകൾ നൽകിയത് കേരള പിഎസ്‌സി തന്നെ

1 min read
SHARE

രാജ്യത്ത് അടുത്തിടെ ഏറ്റവും കൂടുതൽ നിയമന ശുപാർശകൾ നൽകിയത് കേരള പിഎസ്‌സി എന്ന് കണക്കുകൾ. രാജ്യത്തെ ആകെ പിഎസ്‌സി നിയമനങ്ങളുടെ 36 ശതമാനം കേരളത്തിൽ നിന്നുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ്റെ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്.

യൂണിയൻ പബ്ലിക് സർവിസ് കമ്മീഷൻ്റെ ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിൽ രാജ്യത്തെ എല്ലാ സംസ്ഥാന പിഎസ്‌സികൾ 2024 ജനുവരി മുതൽ ജൂൺ വരെ നൽകിയ നിയമനശുപാർശകളുടെ കണക്കുണ്ട്. കേരള പിഎസ്‌സി നൽകിയ നിയമന ശുപാർശകൾ 18,051 ആണ്. രാജ്യത്തെ മറ്റ് പിഎസ്‌സികൾ എല്ലാം കൂടി നൽകിയ ശുപാർശകൾ ആകട്ടെ 30,987 എണ്ണവും.രാജ്യത്തെ ജനസംഖ്യയുടെ രണ്ടര ശതമാനം മാത്രം വരുന്ന ഒരു സംസ്ഥാനത്തെ സർക്കാർ സർവിസിലേക്കുള്ള നിയമനങ്ങൾ രാജ്യത്തെ ആകെ പിഎസ്‌സി നിയമനങ്ങളുടെ 36 ശതമാനം വരുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2016-21 ഭരണക്കാലയളവിൽ 1.61 ലക്ഷം നിയമനങ്ങളും 2021-25 കാലയളവിൽ (2025 ജനുവരി വരെ) 1.11 ലക്ഷം നിയമനങ്ങളുമാണ് എൽഡിഎഫ് സർക്കാരുകൾ നടത്തിയത് എന്നുമാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ കണക്കുകൾ നിരത്തിക്കൊണ്ടുള്ള മിലാഷ് എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ വലിയ ചർച്ചയാകുന്നുണ്ട്.