എടക്കാനം എൽ പി.സ്കൂൾ കെട്ടിടോദ്ഘാടനവും നൂറ്റി അഞ്ചാം വാർഷികാഘോഷവും 27 ന്

1 min read
SHARE

 

ഇരിട്ടി: അനേകായിരങ്ങൾക്ക് അറിവിൻ്റെ അക്ഷരദീപം തെളിച്ച് ജീവിതവിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ എടക്കാനം എൽ.പി.സ്കൂളിനായിപുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ നൂറ്റിയഞ്ചാമത് വാർഷികാഘോഷവും എപ്രിൽ 27 ന് വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.27 ന് രാവിലെ 9.30ന് രാവിലെ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന രജിസ്ട്രേഷൻ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കെട്ടിടോദ്ഘാടനം നിർവഹിക്കും. അഡ്വ.സണ്ണി ജോസഫ് എംഎൽ എ അധ്യക്ഷനാകും.നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത പൂർവ്വ അധ്യാപകരെ അദരിക്കും.

പ്രധാനാധ്യാപകൻ കെ.പി.രഞ്ചിത്ത് റിപ്പോർട്ട് അവതരിപ്പിക്കുംനഗരസഭാകൗൺസിലർമാരായ കെ.മുരളിധരൻ അനുമോദനവും എൻ.സിന്ധു എൻഡോവ്മെൻ്റ് വിതരണവും പി രഘു സമ്മാനദാനവും നിർവഹിക്കും

ഇരിട്ടി ബിപിസി ടി.എം.തുളസീധരൻ മുഖ്യാതിഥിയാണ്. സ്കൂൾ മാനേജർ കെ.എം. ജിഗേഷ് പ്രൊഫിഷൻസി അവാർഡ് വിതരണം ചെയ്യുംപി ടി എ പ്രസിഡൻ്റ് വി.പ്രശാന്ത് കുമാർ, മാനേജ്മെൻ്റ് പ്രതിനിധി കെ.വേണുഗോപാലൻ മാസ്റ്റർ, സജിന ലേഖേഷ്, ഒ.നിഹാരിക, പി.എസ്.സുരേഷ് കുമാർ, പി.അനൂപ്, സന്തോഷ് കോയിറ്റി, കെ.കെ.ഉണ്ണികൃഷ്ണൻ, വിപിൻ കൈപ്രവൻ, ടി.വി.ഉമ, എം.രാജൻ എന്നിവർ സംസാരിച്ചു

 

വൈകിട്ട് 6 മണിക്ക് നടക്കുന്ന സാംസ്ക്കാരിക പരിപാടി നഗരസഭാ ചെയർപേഴ്സൻ കെ ശ്രീലത ഉദ്ഘാടനം ചെയ്യും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും കണ്ണൂർ വായ്ത്താരി നാട്ടറിവ് നാടൻ കലാവേദി അവതരിപ്പിക്കുന്ന നാടൻ പാട്ടരങ്ങും അരങ്ങേറും.