Under – 7 ചെസ്സ് ആരാധ്യ കൊമ്മേരി രജനീഷിന് സ്റ്റേറ്റിൽ ഒന്നാം സ്ഥാനം
1 min read

ചെസ്സ് അസ്സോസിയേഷൻ ഓഫ് കേരള 2025 ഏപ്രിൽ 26, 27 തീയതികളിലായി എറണാകുളം ASAP Community Skill Park ൽ നടത്തിയ Kerala State under -7 Girls ചെസ്സ് മത്സരത്തിൽ 5 ൽ 5 പോയൻ്റ് നേടി ആരാധ്യ കൊമ്മേരി രജനീഷ് സ്റ്റേറ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.. 2025 ജൂൺ 1 മുതൽ 5 വരെ ഒഡീഷയിൽ നടക്കുന്ന നാഷണൽ under – 7 ചെസ്സ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കാൻ ആരാധ്യ യോഗ്യത നേടി….. മാർച്ച് 2025ൽ കേരള സ്റ്റേറ്റ് സ്പോർട്സ് ടെക്നിക്കൽ കമ്മിറ്റി നടത്തിയ കേരള സ്റ്റേറ്റ് അണ്ടർ 7 ഗേൾസ് ചെസ്സ് ടൂർണമെന്റിലും ആരാധ്യ കൊമ്മേരി രജനീഷ് ആയിരുന്നു ചാമ്പ്യൻ.
Cyboard സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആരാധ്യ അഞ്ചരക്കണ്ടി കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ് കൊമ്മേരിയുടെയും വീണാ രജനീഷിന്റെയും മകളാണ്. അദേഷ് കൊമ്മേരി രജനീഷ് സഹോദരനും ചെസ്സ് പ്ലയെർ ആണ്.
