തൊഴിലാളി സംഘടനകളുടെയും ജീവനക്കാരുടെയും സംയുക്ത അഭിമുഖ്യത്തിൽ ഇരിട്ടിയിൽ മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.AITUC സംസ്ഥാന വൈസ് പ്രസിഡണ്ട് താവം ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. AITUC മണ്ഡലം പ്രസിഡണ്ട് പത്മനാഭൻ കെ.പി. അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ. മത്തായി, KGOA ജില്ലാ സെക്രട്ടറി ഷാജി കെ.NGO ജില്ലാ കമ്മിറ്റി അംഗം ലെനിഷ് KSTA സബ്ബ് ജില്ലാ സെക്രട്ടറി പ്രജീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സി. ഐ. ടി. യു ഏറിയ സെക്രട്ടറി ഇ.എസ് സത്യൻ സ്വാഗതം പറഞ്ഞു. ഇരിട്ടി പഴയപാലം കേന്ദ്രികരിച്ച് ടൗണിലേക്ക് തൊഴിലാളി പ്രകടനം നടന്നു.