പരാതി പ്രവാഹം; പിരമിഡുകൾ സംരക്ഷിക്കാൻ ഈജിപ്ഷ്യൻ സർക്കാർ: നവീകരണ പ്രവർത്തനങ്ങൾക്ക് 431 കോടിയിലധികം രൂപ
1 min read

യുനെസ്കോയുടെ ലോക പൈതൃകസ്ഥലങ്ങളിലൊന്നായ ഗിസയുടെ മോശം അവസ്ഥയെ പറ്റി വിനോദസഞ്ചാരികൾ നിരവധി തവണ പരാതി ഉയർത്തിയിരുന്നു. ഈജിപ്‌തിലെ പിരമിഡുകൾ സന്ദർശിക്കുന്നതിനായി വർഷാവർഷം നിരവധി വിനോദ സഞ്ചാരികളാണ് ഈജിപ്‌ത് സന്ദർശിക്കുന്നത്. എന്നാൽ കാഴ്ചയുടെ വസന്തം തേടിയെത്തുന്നവർക്ക് തിക്തമായ അനുഭവങ്ങളാണ് പലപ്പോഴും ലഭിക്കാറുള്ളത് ഇതിനാൽ തന്നെ പരാതികളുടെ പ്രവാഹമാണ് സഞ്ചാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
നടത്തിപ്പിന്റെ അപാകതകൾ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങളോടുള്ള ക്രൂരതകളൊക്കെയാണ് പരാതിക്കുള്ള പ്രധാന കാരണങ്ങൾ. നവീകരണത്തിന്റെ ഭാഗമായി ഇലക്ട്രിക് ബസുകൾ, ഇ-ടിക്കറ്റിങ് തുടങ്ങിയ സൗകര്യങ്ങളും നവീകരണത്തിന്റെ ഭാഗമായി ഉൾക്കൊള്ളിക്കുന്നുണ്ട്.
ഗതാഗത സൗകര്യങ്ങളാണ് പ്രധാനമായും നവീകരണത്തിന്റെ ഭാഗമായി ഒരുക്കുന്നത്. നിലവിൽ പിരമിഡ് കാണാനെത്തുന്നവർ സഞ്ചാരത്തിനായി ഉപയുക്തമാക്കുന്നത് കുതിരകളെയും ഒട്ടകങ്ങളെയുമാണ്. ഇവയെ ചവിട്ടുകയും അടിക്കുകയും ചാവുന്നതുവരെ ലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നുണ്ടെന്ന് മൃഗാവകാശ സംഘടനയായ പെറ്റ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.
സ്വകാര്യ കാറുകൾക്കും ടൂറിസ്റ്റ് ബസുകൾക്കും പകരം പ്രദേശത്ത് 45 ഇലക്ട്രിക് ബസുകൾ അനുവദിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഓൺലൈൻ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. നിയമങ്ങൾ പാലിക്കാത്ത കച്ചവടക്കാരെ പ്രദേശത്ത് നിന്ന് വിലക്കുകയും ചെയ്യും എന്നും അറിയിപ്പുണ്ട്.
അതേസമയം, മൃഗങ്ങളെ ഒഴിവാക്കുന്നത് പ്രതിഷേധങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മൃഗ സവാരി നടത്തുന്ന വാഹനങ്ങൾ തടഞ്ഞുകൊണ്ട് പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ഗിസയിലെ പിരമിഡുകൾ ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമാണ്. ഖുഫു, ഖാേരഫ, മെന്‍കോറെ എന്നിങ്ങനെ മൂന്ന് പിരമിഡുകളാണ് ഇവിടെയുള്ളത്. ഓരോ ഫറവോയുടെ പേരിലാണ് ഓരോ പിരമിഡും അറിയപ്പെടുന്നത്. ഖുഫു പിരമിഡാണ് ഏറ്റവും പഴക്കമുള്ള പിരമിഡ് ഇതിന് 480 അടി ഉയരവും അടിത്തട്ടില്‍ 750 അടി വീതിയുമുണ്ട്.
ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളും ഉപയോഗിച്ചാണ് പ്രാചീന സപ്താത്ഭുതങ്ങളായ പിരമിഡുകൾ നിർമിച്ചിരിക്കുന്നത്
