മണിപ്പൂര്‍ കലാപം; സംയുക്ത വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു
1 min read

മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത വിദ്യാര്‍ത്ഥി സംഘടന ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. ക്രമസമാധാനം പുനസ്ഥാപിക്കണമെന്നാശ്യപ്പെട്ടാണ് ബന്ദ്. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നു.
അതേസമയം, മണിപ്പൂർ കലാപത്തിന് ഇന്ന് രണ്ടാണ്ട്. 250 പേർ കൊല്ലപ്പെട്ടിട്ടും കലാപ ഭൂമി സന്ദർശിക്കേണ്ടതില്ലെന്ന എന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ പ്രധിഷേധം ശക്തം. രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കുക്കി വിഭാഗക്കാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
2023 മെയ് മൂന്നിനാണ് മണിപ്പൂരിൽ മെയ്തെയ് കുക്കി കലാപം പൊട്ടിപുറപ്പെട്ടത്. കലാപത്തിൽ 250 ഓളം പേർടെ ജീവൻ പൊലിഞ്ഞു. 54000 പേർ സംസ്ഥാനം വിട്ട് പാലായനം ചെയ്യാൻ നിർബന്ധിതരായി. സംഘർഷം തടയുന്നതിൽ ബിജെപി സർക്കാരിന് വീഴ്ച സംഭവിച്ചതോടെ മണിപ്പൂർ ആളിക്കത്തി.
സംഘർഷം നിയന്ത്രിക്കുന്നതിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങിയ കേന്ദ്രസർക്കാർ ഇൻഫാലിലടക്കം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഒട്ടാകെ കേന്ദ്രസേനയെ വിന്യസിച്ചു. സംഘർഷം തടയുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ബിജെ പിയിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നുവന്നു. കലാപം ആളിക്കത്തിച്ച് മണിപ്പൂരിന് രണ്ടായി വിഭജിച്ച ബിജെപി സർക്കാരിന്റെ ഭരണവും പ്രതിസന്ധിയിലായി. ഇതോടെ മുഖ്യമന്ത്രി ബിരേൺ സിംഗ് രാജിവെച്ചു.
മുഖ്യമന്ത്രിയുടെ രാജിക്ക് പിന്നാലെ 2025 ഫെബ്രുവരി 13ന് മണിപ്പൂരിൽ ഭരണഘടനയുടെ 356 വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. പൊതു തെരഞ്ഞെടുപ്പിന് രണ്ടുവർഷം ബാക്കി നിൽക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. രാഷ്ട്രപതി ഭരണത്തിന് പിന്നാലെയും ഇംഫാലിൽ അടക്കം കുക്കി മേയ് ദേവിഭാഗങ്ങൾ ഏറ്റുമുട്ടി.
ക്രമസമാധാനം വിലയിരുത്താൻ സുപ്രീംകോടതിയുടെ അഞ്ചംഗ ജഡ്ജിമാരുടെ സംഘവും കലാപഭൂമി സന്ദർശിച്ചിരുന്നു. ന്യൂനപക്ഷ വിഭാഗങ്ങൾക്കൊപ്പമെന്നു അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘർഷം പിന്നിട്ട് രണ്ടുവർഷം തികഞ്ഞിട്ടും മണിപ്പൂർ സന്ദർശനം നടത്താൻ തയ്യാറായിട്ടില്ല. കലാപത്തിന്റെ മുറിവുണങ്ങാത്ത മണിപ്പൂരിൽ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും
