ഉളിയിൽ സമന്വയ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് ,ഗ്രന്ഥാലയ ത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം സമുചിതമായിസംഘടിപ്പിച്ചു.
1 min read

ഉളിയിൽ സമന്വയ ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബ്ബ് ,ഗ്രന്ഥാലയ ത്തിൻ്റെ സിൽവർ ജൂബിലി ആഘോഷം സമുചിതമായിസംഘടിപ്പിച്ചു.ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ ഉത്ഘാടനം ചെയ്തു.ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫിസർ സനീഷ്.കെ.പി. ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശം നൽകി. സുജിൻ എൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വാഗത സംഘം ചെയർമാൻ അനൂപ് പി.കെ.സ്വാഗതം പറഞ്ഞു. എൻ.രാജൻ, പി.പി.മുകുന്ദൻ മാസ്റ്റർ കൗൺസിലർമാരായ അബ്ദുൾഖാദർ കോമ്പിൽ, ടി.കെ.ഷരീഫ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സൂരജ് പി.വി. നന്ദി പറഞ്ഞു. തുടർന്ന് നാട്ടുകാരെ കലാപരിപാടികളും ന്യത്ത്യോദയ ന്യത്ത വിദ്യാലയത്തിലെ കുട്ടികളുടെ ഡാൻസ് നൈറ്റും സംഘടിപ്പിച്ചു.
