ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്
1 min read

ടർബോ എന്ന സിനിമയിലെ മികച്ച അഭിനയത്തെ മുൻനിർത്തി ശ്രീമതി ബിന്ദു പണിക്കർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച സഹനടികുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 നാടകചാര്യനായ എ. കെ പുതുശ്ശേരിയുടെ പത്നി ശ്രീമതി ഫിലോമിന പുതുശ്ശേരിയും , മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനിൽ നിന്നും ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ കുമാരി അഫ്രിൻ ഫാത്തിമയും ചേർന്ന് സമർപ്പിച്ചു
ബിന്ദു പണിക്കരുടെ കൊച്ചിയിലെ വസതിയിൽ വച്ച് നടന്ന പരിപാടിയിൽ നവീൻ പുതുശ്ശേരി, വനിതാ സംരംഭക രഹന നസറുദ്ദീൻ , ശ്രുതി സോമൻ എന്നിവർ പങ്കെടുത്തു.
