May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 20, 2025

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

1 min read
SHARE

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനത്തില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പരിപാടിയില്‍ ഘടകകക്ഷി മന്ത്രിമാരും പങ്കുചേര്‍ന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ എല്ലാ മേഖലയിലും വിജയം കൈവരിച്ചു എന്ന ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാലാം വാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചത്. മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് കേക്കിന്റെ മധുരം പങ്കുവച്ചു. മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

കേരളം വളര്‍ച്ചയുടെ പടവുകളിലേക്ക് അതിവേഗം കുതിക്കുകയാണെന്നും ലക്ഷ്യം നവകേരളം പടുത്തുയര്‍ത്തുക എന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പരിമിതികളെ, അവഗണനകളെ, പ്രതിസന്ധികളെ വെല്ലുവിളികളായി കണ്ട് അതിജീവിച്ച ഭരണസംസ്‌കാരമാണിതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

കേരള വികസനത്തിനായി സമഗ്ര കര്‍മ പദ്ധതി അടങ്ങിയ പ്രകടനപത്രികയുമായാണ് മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലുണ്ടായ സമാനതകളില്ലാത്ത വികസനത്തെ കുറിച്ചും അദ്ദേഹം എടുത്ത് പറഞ്ഞു. നാല് ലക്ഷത്തിലധികം കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കിയത്, ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആരംഭിച്ച ലൈഫ് മിഷന്‍ പദ്ധതി, അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകാനുള്ള കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം മുഖ്യമന്ത്രി ലേഖനത്തില്‍ എടുത്ത് പറയുന്നുണ്ട്.