റോഡ് ഉപരോധം പ്രശ്‌നത്തില്‍ താല്‍ക്കാലിക പരിഹാരം.

1 min read
SHARE

പരിയാരം: ദേശീയപാത നിര്‍മ്മാണസ്ഥലത്തുനിന്നും മഴയില്‍ ചെളിയും മണ്ണും വീടുകളിലേക്ക് ഒലിച്ചെത്തിയതിെ തുടര്‍ന്ന് വീട്ടമ്മാമാരും കുട്ടികളും റോഡ് ഉപരോധിച്ച പ്രശ്‌നത്തില്‍ താല്‍ക്കാലിക പരിഹാരം.

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് വൈകുന്നേരം തളിപ്പറമ്പ് ആര്‍ഡി.ഒ രഞ്ജിത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.മെയ്-27 നകം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് തീരുമാനം.നാളെ രാവിലെ മുതല്‍ തന്നെ ദേശീയപാത നിര്‍മ്മാണകന്നി ഇതിന് പരിഹാരം കാണാനുള്ള നടപടി ആരംഭിക്കും.വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിച്ച് നിര്‍മ്മാണകമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കും.മഴവെള്ളത്തില്‍ നശിച്ച രേഖകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കും.

ചെളിനിറഞ്ഞ് വൃത്തികേടായ വീടുകള്‍ നിര്‍മ്മാണ കമ്പനി  തൊഴിലാളികള്‍ ശുചീകരിച്ച് നല്‍കും.

റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന മുറക്ക് വെള്ളം ഒഴുകിപോകാന്‍ സ്ഥിരം സംവിധാനം ഒരുക്കാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധ സമരം പിന്‍വലിച്ചത്.തഹസില്‍ദാര്‍ പി.സജീവന്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ, എം.എല്‍.എയുടെ പ്രതിനിധി പി.പ്രശോഭ്, പരിയാരം വില്ലേജ് ഓഫീസര്‍ പി.വി.വിനോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി.അബ്ദുള്‍ഷൂക്കൂര്‍, പി.വി.സജീവന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.