കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് പിറവികൊണ്ട കാസർകോട് ജില്ല 41-ന്റെ നിറവിൽ.

1 min read
SHARE

കാസർകോട്: കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്ത് പിറവികൊണ്ട കാസർകോട് ജില്ല 41-ന്റെ നിറവിൽ.വ്യത്യസ്തങ്ങളായ ആചാരവും ഭാഷയും

സംസ്കാരവുമൊക്കെയായി വൈവിധ്യങ്ങളുടെ ഭൂമിക.ഏറ്റവും കൂടുതൽ നദികളുള്ള പ്രകൃതിരമണീയമായദൃശ്യഭംഗിയോടെ സഞ്ചാരികളെ ആകർഷിക്കുന്നനാട് യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെഒരേയൊരു ജില്ല കൂടിയാണ് കാസറഗോഡ്.റവന്യുഭൂമി ആവശ്യത്തിനുണ്ടെങ്കിലും അതിനുമാത്രമുള്ള വ്യവസായമൊന്നും ജില്ലയിലില്ല. ആരോഗ്യമേഖലയിൽ പ്രതീക്ഷ നൽകിയ മെഡിക്കൽ കോളേജ് 10 വർഷത്തിനിപ്പുറവും കെട്ടിടത്തിന്റെ രൂപത്തിൽ മാത്രമൊതുങ്ങുന്നു. ബാലാരിഷ്ടതകൾവിട്ടുമാറാതെയാണ് നാടിന്റെ മുന്നോട്ട് പോക്ക്