ബീഫ് വില കൂടുവാൻ കാരണം, മാടുകൾക്ക് വില കൂടിയതും, ലഭ്യതക്കുറവും മൂലമെന്ന് മീറ്റ് വർക്കേഴ്സ് യൂണിയൻ, എസ്‌ ടി യു. ഇരിട്ടി മേഖല സമ്മേളനം.

1 min read
SHARE

 

ഇരിട്ടി മേഖലയിലുൾപ്പെടെ ബീഫ് വില കൂടുവാൻ കാരണം
മാടുകൾക്ക് വിലകൂടിയതും ലഭ്യതക്കുറവ് മൂലവുമാണെന്നും.
വേനലവധിയിൽ കല്യാണങ്ങളും,മറ്റു ആഘോഷങ്ങളും, പെരുന്നാളുകളും
ഒരുമിച്ചു വന്നപ്പോൾവളർത്തിവിൽക്കുന്നവരും മൊത്ത കച്ചവടക്കാരും മാടുകളുടെ വില വർദ്ധിപ്പിച്ചത് കാരണംമറ്റുള്ള നിത്യോപയോഗ സാധനങ്ങൾക്കെന്ന പോലെ ബീഫിനുംവില കൂടുവാൻ പ്രധാന
കാരണമായതെന്നുംനിലവിൽ വർദ്ധിപ്പിച്ച തുകലഭിച്ചാൽ മാത്രമേ ഗുണമേന്മയുള്ള ബീഫ് നൽകുവാൻ സാധിക്കുകയുള്ളൂവെന്നും വിയോജിപ്പ്പ്രകടിപ്പിക്കുന്നവർ വസ്തുതകൾ മനസ്സിലാക്കണമെന്നും
സമ്മേളനം ആവശ്യ പ്പെട്ടു.എല്ലാ പ്രദേശങ്ങളിലും ഏകീകൃത വില നടപ്പിലാക്കുമെന്നുംസമ്മേളനം തീരുമാനിച്ചു.മേഖലയിൽ എസ്‌ ടി യു മെമ്പർഷിപ്പ്ക്യാമ്പയിൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ഭാരവാഹികളെയും തിരഞ്ഞെടുത്തു.സമ്മേളനം എസ്‌ ടി യു ജില്ലാ പ്രസിഡന്റ് ആലി കുഞ്ഞി പന്നിയൂർ ഉത്ഘാടനം ചെയ്തു.മീറ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി വി പി റഷീദ് അദ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ഭാരവാഹികളായ വി കെ സി മജീദ്, സാജിർ ചാലാട്, എസ്‌ ടി യു മണ്ഡലം സെക്രട്ടറി സത്താർ ടി കെ,പി മുനീർ,ഇസ്മായിൽ സി,അഷ്‌റഫ്‌ കണിയ റക്കൽ പ്രസംഗിച്ചു.മേഖലയിൽ വിവിധ യൂണിറ്റ് ഭാരവാഹികളായിജലീൽ മഹീഷത്ത്,ഫൈസൽ വിളക്കോട്,അജീഷ് മാത്യു വള്ളി ത്തോട്,മുസ്തഫ കീഴ്പ്പള്ളി,സാജൻ കെ പി കരികോട്ടക്കരി,
മുഹമ്മദലി വളവ് പാറ.സിജു പുറവയൽ,അനൂപ് മാത്യു പയ്യാവൂർ,വിനോദ് പയ്യാവൂർ,പ്രകാശൻ പടിയൂർ,ഷാനവാസ്‌ വട്ടിയാം ത്തോട്,മുഹമ്മദലി ഉളിക്കൽ
ഷംസീർ പേരട്ട,മുനീർ ഹാജി തുടങ്ങി യവരെ തിരെഞ്ഞെടുത്തു.