കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി വാവലി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

1 min read
SHARE

കൊട്ടിയൂരിൽ ക്ഷേത്രദർശനത്തിനെത്തി ബാവലി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.ബാവലി പുഴയുടെ ഭാഗമായ ആറളം ഫാം ചപ്പാത്തിന് സമീപത്തായാണ് പുഴയിൽ നിന്നും കാഞ്ഞങ്ങാട് ചാമുണ്ഡികുന്ന് സ്വദേശി അഭിജിത്തിന്റെ (23) മൃതദേഹം കണ്ടെത്തിയത്. പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് പുഴയിൽ നിന്നും മൃതദേഹം കരക്കെത്തിച്ച് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തും. ഡിവൈഎഫ് ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്