പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ തുറക്കേണ്ട; നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണ

1 min read
SHARE

പി വി അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ തുറക്കേണ്ടെന്ന നിലപാടിന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പിന്തുണ. അൻവറിനെ മുന്നണിയിൽ എടുക്കണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ എതിർത്തു. വിവാദ പരാമർശങ്ങളിൽ ഡോ. ശശി തരൂർ എം പിയ്ക്കെതിരെയും വിമർശനമുയർന്നു. ആശയക്കുഴപ്പം ഒഴിവാക്കി തരൂരിനെ ചേർത്ത് നിർത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ക്രെഡിറ്റ് ചർച്ച ചെയ്യുന്നവർ വി എസ് ജോയിയെ മാതൃക ആക്കണമെന്ന് കെ സി വേണുഗോപാൽ യോഗത്തിൽ പറഞ്ഞു. ക്രെഡിറ്റിനെ കുറിച്ച് തർക്കമില്ലെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയ്ക്ക് ശേഷം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.

ക്യാപ്റ്റൻ-മേജർ പരാമർശത്തിൽ താൻ പട്ടാളക്കാരൻ എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഉടൻ പാർട്ടി പുനസംഘടന വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. പി ജെ കൂര്യൻ, ജോസഫ് വാഴക്കൻ, ടി എൻ പ്രതാപൻ, കെ.സി ജോസഫ് എന്നിവരാണ് ആവശ്യം ഉന്നയിച്ചത്.