പ്രിയദർശിനി പ്രാദേശിക വാർത്താ സംപ്രേഷണം ഉദ്ഘാടനം ചെയ്തു.
1 min read

പയ്യാവൂർ: തിരൂരിൽ പ്രവർത്തനമാരംഭിച്ച പ്രിയദർശിനി ടിവി ചാനലിന്റെ പ്രാദേശിക വാർത്താ സംപ്രേഷണം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രിയദർശിനി ടിവി ചെയർമാൻ രാജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെംബറുമായ തോമസ് വർഗീസിന് പ്രിയദർശിനി ടിവിയുടെ ‘ലോഗോ’ സജീവ് ജോസഫ് എംഎൽഎ കൈമാറി. പ്രിയദർശിനി ടിവിയുടെ ആദ്യ പ്രാദേശിക വാർത്ത കോൺഗ്രസ് പ്രവർത്തക സിന്ധു ടോം വായിച്ചപ്പോൾ ക്യാമറ സ്വിച്ച് ഓൺ ചെയ്തുകൊണ്ടാണ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.
ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ ത്രേസ്യാമ്മ മാത്യു, കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ, നുച്യാട് മണ്ഡലം പ്രസിഡൻ്റ് എം.വി.കുര്യാക്കോസ്, ഇരിക്കൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ.മോൻസി, കെപിസിസി സാംസ്‌കാരിക സാഹിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് നാരായണൻ കൊയിറ്റി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസ് നമ്പ്രം, യൂത്ത് കെയർ ജില്ലാ സെക്രട്ടറി ജിനീഷ് ചെമ്പേരി, കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം സെക്രട്ടറി റോയ് കാഞ്ഞിലേരി, തിരൂർ വാർഡ് പഞ്ചായത്ത് മെംബർ സിനി സന്തോഷ്, പഞ്ചായത്ത് മെംബറും പ്രിയദർശിനി ടിവി കോഴിക്കോട് ജില്ലാ കോഓർഡിനേറ്ററുമായ കെ.പി.കുമാരൻ, മട്ടന്നൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഷീല സദാനന്ദൻ, കോൺഗ്രസ് ചമതച്ചാൽ വാർഡ് പ്രസിഡൻ്റ് സൈമൺ, കോൺഗ്രസ് തിരൂർ ബൂത്ത് പ്രസിഡൻ്റ് വിനു മേക്കാട്ട്, തിരൂർ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ട്രഷറർ ബിനു മേക്കാട്ട്, തിരൂർ കെസിസി പ്രസിഡൻ്റ് രാജു കാഞ്ഞിരംതറപ്പേൽ, പ്രിയദർശിനി ടിവി മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ ജോജോ പാറത്തോട്ടുംകര, പ്രിയദർശിനി ടിവി നാഷണൽ കോഓർഡിനേറ്റർ ബാലഗോപാലൻ ഡെൽഹി, പലാന വെൽനെസ് മാനേജിംഗ് ഡയറക്ടർ മനോജ് രോഹിണി, കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ഗ്ലോബൽ കോഓർഡിനേറ്റർ അബ്ദുൾ അസീസ് പാലക്കി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
