സോഷ്യൽ മീഡിയ ദിനാചരണം നടത്തി
1 min read 
                
പയ്യാവൂർ: വായനാ വാരാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിലേരി പൊതുജന വായനശാലയിൽ വിവിധ പരിപാടികളോടെ സോഷ്യൽ മീഡിയാ ദിനാചരണം സംഘടിപ്പിച്ചു. എം.സി.നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഇ.പി.ജയപ്രകാശ് ആമുഖ പ്രഭാഷണം നടത്തി. തൊഴിലിടത്തിലെ വൈറൽ ഗായകൻ രാജീവൻ അയ്യല്ലൂരിനെ സീനിയർ സിറ്റിസൺ പ്രതിനിധികളായ കെ.പത്മനാഭൻ മാസ്റ്റർ, കെ.സി.കുഞ്ഞമ്പു നമ്പ്യാർ എന്നിവർ ചേർന്ന് ആദരിച്ചു. തുടർന്ന് ‘പാടാം നമുക്ക് പാടാം’ എന്ന പരിപാടിയിൽ വിവിധ ഗായകർ ഗാനങ്ങൾ ആലപിച്ചു. സി.കെ.മധു, ഐൻ ജംഷീർ, കെ.പി.രാജു, അജേഷ്, പി. രുഗ്മിണി എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ



 
                         
                                 
                                 
                                