കൊക്കായി പാലത്തിൻ്റെ സമാന്തര റോഡ് തുറന്നു
1 min read

ചെമ്പന്തൊട്ടി: ഏതാനും നാളുകളായി യാത്രാദുരിതമനുഭവിക്കേണ്ടിവന്ന ചെമ്പന്തൊട്ടി നിവാസികൾക്ക് ആശ്വാസമായി കൊക്കായി പാലത്തിൻ്റെ സമാന്തര റോഡ് ഇന്നലെ (തിങ്കൾ) മുതൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഭാരം കയറ്റിയ വലിയ ലോറികൾക്ക് ഗതാഗത നിയന്ത്രണമുള്ളതായി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സജിത് അറിയിച്ചു. അദ്ദേഹത്തോടൊപ്പം ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ കെ.ജെ ചാക്കോ കൊന്നയ്ക്കൽ, റോഡ് കമ്മറ്റി അംഗങ്ങളായ വർഗീസ് വയലാമണ്ണിൽ, കെ.എം.ഷംസീർഎന്നിവരുൾപ്പെടെ പ്രദേശവാസികളായവരും ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
