വായനാവാരാചരണവും പി.എൻ.പണിക്കർ അനുസ്മരണവും
1 min read

ചുഴലി: വിജ്ഞാന പോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാവാരാചരണവും പി.എൻ.പണിക്കർ അനുസ്മരണവും കവയിത്രി ടി.പി.നിഷ ഉദ്ഘാടനം ചെയ്ത് അനുസ്മരണ പ്രഭാഷണവും നടത്തി. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ടി.പി.നിഷയുടെ ‘അശാന്തിയുടെ നൃത്തശാല’ എന്ന കവിതാ സമാഹാരം യുവ സാഹിത്യ പ്രവർത്തക എം.വി.ശോഭന പരിചയപ്പെടുത്തി. വിജ്ഞാന പോഷിണി വായനശാലാ പ്രസിഡൻ്റ് ടി.വി.ഒ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ജയരാജൻ ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ കെ.കെ.ബാലകൃഷ്ണൻ , എം.എം.ജനാർദ്ദനൻ, വായനശാലാ ജോയിൻ്റ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
