കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
1 min read

കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. യുവാക്കളിലെ പെട്ടെന്നുള്ള മരണങ്ങള്‍ക്ക് വാക്‌സിനുമായി ബന്ധമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.കൊവിഡ് കാലത്ത് വാക്‌സീന്‍ സ്വീകരിച്ചതിനു ശേഷം യുവാക്കള്‍ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണ സംഖ്യ ഉയരുന്നു എന്ന ആരോപണങ്ങള്‍ ശക്തമായതോടെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും എയിംസും നടത്തിയ പഠനത്തിലാണ് സ്ഥിരീകരണം.2021 ഒക്ടോബറിനും 2023 മാര്‍ച്ചിനും 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ആശുപത്രികളിലാണ് പഠനം നടത്തിയത്. ജീവിതശൈലി രോഗാവസ്ഥയാകാം മരണകാരണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
