July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ഭര്‍ത്താവുമായി അകന്ന് കഴിയുന്ന മകള്‍ രാത്രിയില്‍ വൈകി വീട്ടിലെത്തുന്നത് ഇഷ്ടമായില്ല; ചോദ്യം ചെയ്യല്‍ കലാശിച്ചത് കൊലപാതകത്തില്‍, ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തിയത് അമ്മയുടെ മുന്നില്‍വെച്ച്

1 min read
SHARE

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിതാവ് ജോസ് മോന്‍ മകളായ ജാസ്മിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളായ ഏയ്ഞ്ചല്‍ ജാസ്മിന്‍ ഭര്‍ത്താവുമായി അകന്ന് താമസിക്കുകയായിരുന്നു. കൂടാതെ ജാസ്മിന്‍ ഇടയ്ക്കിടെ രാത്രി കാലങ്ങളില്‍ പുറത്തുപോകാറുണ്ടായിരുന്നു. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലി വീട്ടില്‍ പലപ്പോഴും തര്‍ക്കങ്ങളും ഉണ്ടാകാറുണ്ടായിരുന്നു.

ജാസ്മിന്‍ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്തു പോകുന്നതിനെ ചൊല്ലി ഇതിനു മുന്‍പും വീട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരില്‍ ചിലര്‍ ജോസ്‌മോനോട് പറഞ്ഞിരുന്നു.

ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാന്‍സിസ് ശകാരിച്ചു. ഇതു വാക്കുതര്‍ക്കത്തിലും കയ്യാങ്കളിയിലുമെത്തി. വഴക്കിനിടെ ഫ്രാന്‍സിസ് എയ്ഞ്ചലിന്റെ കഴുത്തു ഞെരിച്ചു. തുടര്‍ന്ന് തോര്‍ത്തിട്ടു മുറുക്കുകയായിരുന്നു.

ഫ്രാന്‍സിസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. എയ്ഞ്ചല്‍ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയന്നുപോയ കുടുംബം രാവിലെ വരെ വീടിനുള്ളില്‍ത്തന്നെ ഇരുന്നു.

ജാസ്മിന്‍ അബോധാവസ്ഥയില്‍ ആയ ശേഷം വീട്ടുകാരോട് മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. ശേഷം ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തി.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ജോസ് മോന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇന്നലെയാണ് ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വന്നത്. കഴിഞ്ഞ രണ്ടുമാസമായി ജാസ്മിന്‍ കഴിഞ്ഞിരുന്നത് സ്വന്തം വീട്ടിലാണ്. മരണം ആദ്യം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും, ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടക്കുകയായിരുന്നു.