വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം, കണ്ണൂർ സ്വദേശി അയർലൻഡിൽ മരിച്ചു
1 min read

ഡബ്ലിൻ: വീട്ടിൽ നിന്ന് നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി അയർലൻഡിൽ മരണമടഞ്ഞു. കണ്ണൂർ തളിപ്പറമ്പിനടുത്ത് ബാലേശുഗിരി സ്വദേശിയും അയർലൻഡിലെ ഹോളിസ്‌ടൗണിൽ താമസിക്കുന്നയാളുമായ കിഴക്കേക്കര ജോണി ജോസഫ് (62) ആണ് മരിച്ചത്. ആർമിയിൽ സേവനം ചെയ്തിരുന്ന ജോണി ജോസഫ് വിരമിച്ച ശേഷം കുടുംബസമേതം അയർലൻഡിൽ താമസിച്ചുവരികയായിരുന്നു.ഇന്ന് രാവിലെ വീട്ടിൽ നിന്ന് നടക്കാൻ ഇറങ്ങിയപ്പോൾ ജോണി ജോസഫിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷാന്റി ജോസഫ് ആണ് ഭാര്യ. ജോസ്‌വിൻ, ജോഷ്‍വിന്‍ എന്നിവർ മക്കളാണ്.
