ഹജ്ജ് കർമ്മം കഴിഞ്ഞ് മദീന സന്ദർശനത്തിനിടയിൽ തില്ലങ്കേരി സ്വദേശി മരണപ്പെട്ടു.
1 min read

ഹജ്ജ് കർമ്മം കഴിഞ്ഞ് മദീന സന്ദർശനത്തിനിടയിൽ തില്ലങ്കേരി കരുവള്ളി സ്വദേശി അബ്ദുൾ അസീസ് ഹാജി (68) മരണപ്പെട്ടു. ഇന്ന് ഭാര്യയോടപ്പം നാട്ടിലേക്ക് തിരിക്കേണ്ടതായിരുന്നു. കഴിഞ്ഞ ദിവസം ശാരിരിക അസ്വസ്ഥതയെ തുടർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. റിയാദിലുള്ള മകൻ മദീനയിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
