അന്താരാഷ്ട്ര മിസ് ഇന്ത്യ മത്സരത്തിൽ ഡോ. ജെസ്മിത രണ്ടാം സ്ഥാനത്തെത്തി
1 min read

ടി ഐ ജി പി ഇൻ്റർനാഷണൽ ഗ്രാമർ പ്രോജക്ട് സീസൺ 4
മിസ് ഇന്ത്യ മത്സരത്തിൽഅഴീക്കോട് സ്വദേശി
രണ്ടാമതെത്തി.വ്യാഴാഴ്ച മുംബൈ ഹോട്ടൽ താജ് ഫോർച്യൂണിൽനടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക്
കണ്ണൂർ അഴീക്കോട് സ്വദേശിനിയും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ഗൈനക്കോളജിസ്റ്റുമായ ഡോ. ജെസ്മിത വിജയൻ MBBS, MS തെരഞ്ഞെടുക്കപ്പെട്ടു.
മിസ് വേൾഡ് മുൻ ഫിലിം പഴ്സണാലിറ്റിയായ മിസ് സംഗീത ബിജാലാനി കിരീടം അണിയിച്ചുപുരസ്‌കാരങ്ങൾ നൽകി.വിംഗ് കാമൻഡർ വിജയൻ പി എ, യുടെയും അഴീക്കോട് എച്ച്. എസ്. എസ് റിട്ടയേർഡ് പ്രിൻസിപ്പൽ എം. കെ ഗീതയുടെയും മകളുംസ്വാതന്ത്ര്യ സമര സേനാനിയും അഴീക്കോട് ഹൈസ്കൂൾ ഹിന്ദി പണ്ഡിറ്റുമായിരുന്ന പരേതനായവിദ്വാൻ കുഞ്ഞിരാമൻ മാഷിൻ്റെ പേരമകളുമാണ്.
