September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 1, 2026

പാറശാലയിൽ കളിച്ചുകൊണ്ടിരിക്കെ രണ്ടരവയസുകാരി കിണറ്റിൽ വീണു’; കിണറ്റില്‍ ചാടി കുഞ്ഞിനെ രക്ഷിച്ച് അമ്മ

SHARE

അമ്മയുടെ ഇടപെടലിൽ രണ്ടരവയസുകാരിക്ക് പുതുജീവൻ. തിരുവനന്തപുരം പാറശ്ശാലയിൽ കിണറ്റിൽ വീണ കുട്ടിയെ അമ്മ കിണറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി. വിനീത്, ബിന്ദു ദമ്പതികളുടെ രണ്ടര വയസുള്ള കുഞ്ഞാണ് കിണറിൽ വീണത്.വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. രണ്ടരവയസുകാരി കളിക്കുന്നതിനിടയിൽ കിണറ്റിൽ വീഴുകയായിരുന്നു. തുടർന്ന് അമ്മ കിണറ്റിൽ വീണ കുഞ്ഞിനെ അമ്മ ബിന്ദു കിണറ്റിലേക്ക് ചാടി രക്ഷപ്പെട്ടുത്തുകയായിരുന്നു. കുഞ്ഞിനെ എസ് ഐ ടി ആശുപത്രിയിലേക്ക് മാറ്റി. കിണറിന് താഴ്ച കുറവായതിനാൽ വലിയ അപകടം ഒഴിവായി.