കൊട്ടിയൂര്‍ പാമ്പറപ്പാനില് പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടംകൊട്ടിയൂര് പാമ്പറപ്പാനില് പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടം
1 min read

കൊട്ടിയൂര്‍ പാമ്പറപ്പാനില് പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയിലിടിച്ച് അപകടം.ഓട്ടോറിക്ഷ ഡ്രൈവർ സി കെ ചന്ദ്രനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു അപകടം. ഇരിക്കൂർ നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് മുന്നിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പരിക്കേറ്റയാളെ കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
