കവിത സമാഹാരം പ്രകാശനം ചെയ്തു
1 min read

കുറുമാത്തൂർ: കുറുമാത്തൂരിലെ കെ.പി വൽസല രചിച്ച നാട്ടുമൈന എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ചിരാത് കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൻ കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സാഹിത്യ വേദി പ്രസിഡണ്ട് രാജേഷ് കുറുമാത്തൂറിൻ്റെ അധ്യക്ഷതയിൽ എഴുത്തുകാരി രമ്യ രതീഷ് പുസ്തകം പ്രകാശനം ചെയ്തു. എം. ബി.ഓമന പുസ്തകത്തിൻ്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. കവയിത്രി റീജ മുകുന്ദൻ പുസ്തക പരിചയം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം കെ. ശശിധരൻ, കെ.വി ഗംഗാധരൻ, ആർ.കെ വീണാ ദേവി, ലേഖ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. കെ. ഭാരതി,റിട്ട്. പ്രൊഫസർ. ഡോ. പി സതീശൻ, മുൻ പഞ്ചായത്ത് മെമ്പർ അബ്ദുൽ റസാക്ക്, കെ. വി. ഗംഗധരൻ. മാസ്റ്റർ, കുറുമാത്തൂർ വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പ്രവീഷ്, സി. വി. പ്രഭാകരൻ, ടി. ടി. ദാമോദരൻ, പി.വി. ഷൈജു, ടി. കെ. കരുണാകരൻ നമ്പ്യാർ, തങ്കമമണി ടീച്ചർ, ചന്ദ്രിക,വീണ ദേവി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
