ലയൺസ് ക്ലബ് ഇരിട്ടി റോയൽ ഉൽഘാടനം ചെയ്തു.
1 min read

ലയൺസ് ക്ലബ് ഇരിട്ടി സിറ്റി സ്പോൺസർ ചെയ്ത പുതിയ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനം ലയൺ ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത നിർവഹിച്ചു.
ഇരിട്ടി സിറ്റി ലയൺസ് പ്രസിഡന്റ് ബിജു എൻ കെ അധ്യക്ഷനായി.
വൈസ് ഡിസ്ട്രിക്ട് ഗവർണർ സൂരജ് പി എസ് പുതിയ ഭാരവാഹികൾക്ക് സ്ഥാനാരോഹണം നടത്തി. നിർധനരായ രണ്ടു വിദ്യാർത്ഥികൾക്ക് പി എസ് സി കോച്ചിങ്ന് കോഴ്സ് പൂർത്തിയാക്കുന്നത് വരെയുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു റീജ ഗുപ്ത കൈമാറി. പുതിയ പ്രസിഡന്റ് എ കെ ഹസ്സൻ മറുപടി പ്രസംഗം നടത്തി. ക്യാബിനറ്റ് സെക്രട്ടറി രാജേഷ് കുഞ്ഞപ്പൻ, ക്യാബിനറ്റ് ട്രഷറർ പി എം ഷാനവാസ്, മറ്റു ക്യാബിനറ്റ് അംഗങ്ങളായ ദിലീപ് സുകുമാർ, എസ് ബിജോയ്, ബിജിത്ത് കുളങ്ങരത്ത്, പ്രൊഫസർ ഡോ അനിത ദിലീപ്, ഡോ മീതു മനോജ്, ഡോ ജി ശിവരാമകൃഷ്ണൻ, എൻ ജെ ജോസഫ്, ജിമ്മി തോമസ്, അഡ്വ പി കെ ആന്റണി,വി എസ് ജയൻ, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ :എ കെ ഹസ്സൻ – പ്രസിഡന്റ്
ഡോ ജി ശിവരാമകൃഷ്ണൻ, പി കെ ജോസ് – വൈസ് പ്രസിഡന്റ്മാർ.
വി എസ് ജയൻ – സെക്രട്ടറി, ജോയ് പടിയൂർ ജോ സെക്രട്ടറി. അനിൽകുമാർ പി സി ട്രഷറർ
