August 2025
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
August 5, 2025

പൂരങ്ങളുടെ നാട്ടില്‍ കലയുടെ കൊടിയേറ്റം ! 64-ാമത് കേരള സ്‌കൂള്‍ കലോത്സവം 2026 ജനുവരി 7 മുതല്‍ 11 വരെ തൃശ്ശൂരില്‍

1 min read
SHARE

കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതയ്ക്ക് തിളക്കം കുട്ടുവാന്‍ വലിയൊരു പങ്ക് വഹിച്ചിട്ടുള്ള ഒരു മേളയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേരള സ്‌കൂള്‍ കലോത്സവമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ പരിചയപ്പെടുത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ മഹാമേള കേരളത്തിന്റെ അഭിമാനമാണ്. കലാകേരളത്തിന്റെ ഏറ്റവും വലിയ പ്രദര്‍ശന മാമാങ്കമായ 64-ാമത് കേരള സ്‌കൂള്‍ കലോത്സവം 2026 ജനുവരി 07 മുതല്‍ 11 വരെ തൃശ്ശൂര്‍ ജില്ലയില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം വേദികളിലായിട്ടാണ് സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. 2018 ലാണ് അവസാനമായി തൃശ്ശൂരില്‍ വച്ച് സംസ്ഥാന മത്സരങ്ങള്‍ നടക്കുന്നത്. കലോത്സവം നടന്നത്.

കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി അംഗീകൃത അദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ആയതുമായി ബന്ധപ്പെട്ട വിപുലമായ സംഘാടക സമിതിരൂപീകരണം 12/08/2025-ല്‍ തൃശ്ശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് ചേരുന്നുണ്ട്.

സംസ്ഥാന കലോത്സവത്തിനു മുന്നോടിയായി സ്‌കൂള്‍തല മത്സരങ്ങള്‍ സെപ്തംബര്‍ മാസത്തിലും സബ്ജില്ലാതല മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടാംവാരത്തിനുള്ളിലും ജില്ലാതല മത്സരങ്ങള്‍ നവംബര്‍ ആദ്യവാരവും പൂര്‍ത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ വേദികള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍/വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ എന്നിവര്‍ തെരഞ്ഞെടുക്കുന്നതാണ്.

തൃശ്ശൂരില്‍ വച്ച് നടക്കുന്ന 64-ാമത് സംസ്ഥാന കലോത്സവം ഒരു വന്‍ വിജയമാക്കി തീര്‍ക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.