ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിന്റെ വീട് എംഎല്‍എ സജീവ് ജോസഫും ജോണ്‍ ബ്രിട്ടാസ് എം.പിയും സന്ദര്‍ശിച്ചു.

1 min read
SHARE

ഇസ്രയേലില്‍ പരിക്കേറ്റ ഷീജ ആനന്ദിന്റെ ബന്ധുക്കളെ ജോണ്‍ ബ്രിട്ടാസ് എം പി സന്ദര്‍ശിച്ചു. വളക്കെയിലെ വീട്ടിലെത്തിയാണ് ഷീജയുടെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബത്തിന് എല്ലാ സഹായവും എംപി ഉറപ്പ് നല്‍കി.

ഇസ്രയേല്‍ സമയം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് മിസൈല്‍ ആക്രമണത്തില്‍ കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി ഷീജ ആനന്ദിന് പരിക്കേറ്റത്. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലിചെയ്യുന്ന ഷീജ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റ ഷീജയെ ആദ്യം അടുത്തുള്ള ബെര്‍സാലൈ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ടെല്‍ അബീബ് ഹോസ്പിറ്റലിലേക്കും മാറ്റി. രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞതായും നിലവില്‍ ആരോഗ്യ നില തൃപ്തികരമാണെന്നും ബന്ധുക്കള്‍ക്ക് വിവരംലഭിച്ചു. പരിക്കേല്‍ക്കുന്നതിന് മുന്‍പ് സംഘര്‍ഷത്തിന്റെ കാര്യങ്ങള്‍ പറയുകയും ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാണിക്കുകയും ചെയ്തിരുന്നുവെന്ന് അമ്മ സരോജിനി  പറഞ്ഞു.