ജാർഖണ്ഡിൽ കൊണ്ടുവിടണം, തൃശൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം; ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ യുവാവിൻ്റെ അഭ്യാസ പ്രകടനം. ഗുരുവായൂർ എറണാകുളം പാസഞ്ചർ ട്രെയിൻ തൃശൂർ പിന്നിട്ടപ്പോൾ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. വണ്ടി തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പിടിച്ചിട്ടു.ജാർഖണ്ഡിൽ പോണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് അഭ്യാസപ്രകടനം നടത്തിയത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥരുടെ അനുനയിപ്പിച്ച് താഴെയിറക്കി. ട്രെയിൻ ഗതാഗതം അല്പനേരം തടസ്സപ്പെട്ടു

